ഞങ്ങളെ കുറിച്ച്

2014 മാർച്ച് 5ന് കേരള സെക്രട്ടറിയേറ്റിൽ ഇ-ഓഫീസ് പ്രവർത്തനം ആരംഭിച്ചു.സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലും, കളക്ട്രേറേറ്റുകളിലും, വിവിധ ഡയറക്ടറേറ്റുകളിലും ഇ-ഓഫീസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയും ഫയലുകൾ കൈകാര്യം ചെയ്യുന്ന കാര്യക്ഷമത വർദ്ധിക്കുകയും ചെയ്‌തു. സർക്കാർ ഓഫീസുകളിലെ നടപടി ക്രമങ്ങളായ തപാൽ രൂപീകരണം, ഫയൽ രൂപീകരണം, ഫയൽ തുടർ നടപടികൾ,ഉത്തരവുകൾ പുറപ്പെടുവിക്കൽ തുടങ്ങിയവ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ആപ്ലിക്കേഷൻ ആണ് ഇ-ഓഫീസ്. ജനങ്ങൾക്ക്‌ ഫയലുകളുടെ സ്ഥിതിവിവരങ്ങൾ അറിയുവാനും, പ്രസിദ്ധികരിച്ചിട്ടുള്ള സർക്കാർ ഉത്തരുവുകൾ തിരയാനും കാണുവാനും വിവിധ സർക്കാർ വകുപ്പുകളിലേക്ക്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുമുള്ള സൗകര്യവും ഈ വെബ്‌സൈറ്റിൽ ഉണ്ട്.

പുതിയ സർക്കാർ ഉത്തരവുകൾ

ഇ-ആപ്ലിക്കേഷൻ സമർപ്പിച്ചത്
ഫയൽ/തപാൽ തിരയുക

എല്ലാ സർക്കാർ രേഖകളും ഫയലുകളും ഇലക്ട്രോണിക് മോഡിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു eGovernance സംരംഭമാണ് eOffice. കേരളാ സെക്രട്ടേറിയറ്റിൽ 2014 ൽ ആരംഭിച്ച ഈ പദ്ധതി ഇപ്പോൾ വിവിധ വകുപ്പുകളിലേക്ക് ഘട്ടം ഘട്ടമായി വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു .

GO പട്ടിക

ഇഓഫീസിലെ ഒരു പ്രധാന ഘടകമാണ് GO പട്ടിക. ഇത് ഉപയോഗിച്ച് കഴിഞ്ഞുപോയ ആഴ്‌ചയിലെയും , നിർദ്ദേശിക്കുന്ന കാലയളവിനുള്ളതുമായ സർക്കാർ ഉത്തരവുകൾ കാണുവാൻ സാധിക്കും . സർക്കാർ ഉത്തരവുകൾ കാണുവാനും തിരയുവാനും വേണ്ടി GO പട്ടിക എന്ന ബട്ടൺ അമർത്തുക.

GO തിരയുക

ഫയലിൽ തീരുമാനമെടുത്താൽ പൊതു താൽപ്പര്യം സംബന്ധിച്ച എല്ലാ രേഖകളും സിറ്റിസൺ ഇന്റർഫേസിൽ പ്രസിദ്ധീകരിക്കാൻ ഗവൺമെന്റിനുള്ള സുതാര്യത ഉറപ്പുവരുത്തുന്നതാണ് eOffice.സർക്കാർ ഓർഡറുകൾ സിറ്റിസൺ ഇന്റർഫേസ് ഓഫ് ഇഓഫീസ് വഴിതിരയാൻ സാധിക്കും.